Home Local News കിഴിശേരി ഖദീജ വധക്കേസില്‍ പ്രതി ഭര്‍ത്താവ് ഉലാം അലിക്ക് ജീവപര്യന്തം

കിഴിശേരി ഖദീജ വധക്കേസില്‍ പ്രതി ഭര്‍ത്താവ് ഉലാം അലിക്ക് ജീവപര്യന്തം

0

മലപ്പുറം : മലപ്പുറം കിഴിശേരി ഖദീജ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഉലാം അലിക്ക് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്.

പുളിയക്കോട് മേല്‍മുറി മുതീരി തരുവക്കോടന്‍ വീട്ടില്‍ പരേതനായ കോമുക്കുട്ടിയുടെ മകള്‍ ഖദീജ(43)യെയാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്. സ്വത്തിനെ ചൊല്ലിയുള്ള വഴക്കും, സംശയ രോഗവുമാണ് പ്രശ്നങ്ങൾക്ക് കാരണം. ഉലാം അലിയുടെ നാലാമത്തെ ഭാര്യയാണ് ഖദീജ.

വൈകിട്ട് പശുവിന് പുല്ലരിഞ്ഞ് വരികയായിരുന്ന ഖദീജയെ വീട്ടിനടുത്ത് വെച്ച്‌ ഉലാം അലി കൊല്ലുമെന്ന് ആക്രോശിച്ച് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഭയന്നോടിയ ഖദീജയെ പിന്തുടര്‍ന്നെത്തിയ ഉലാം അലി മഴു കൊണ്ട് തലയ്ക്ക്‌ വെട്ടിവീഴ്ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here