Home Local News കൊരട്ടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം

കൊരട്ടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം

0

തൃശൂർ: കൊരട്ടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മരം കടപുഴകി വീണ് റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തിരുമുടിക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.

20 വൈദ്യുതി പോസ്റ്റുകൾ തകരുകയും മരം കടപുഴകുകയും ചെയ്തു. വീടുകൾക്ക് മുകളിലെ ഷീറ്റുകൾ പറന്നു പോവുകയും പാർക്ക് ചെയ്തിരുന്ന ലോറി മറിയുകയും ചെയ്തു. ഇന്നലെ രാത്രി 11.30 മുതൽ ഇന്ന് പുലർച്ചെ വരെയായിരുന്നു ചുഴലിക്കാറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here