Home National ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് നേരേ നടത്തിയ സ്‌ഫോടനത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പുല്‍വാമ ഗന്‍ഗു മേഖലയില്‍ സുരക്ഷാ സേന കടന്നു പോകുന്ന വഴിക്കായിരുന്നു സംഭവം. സിആര്‍പിഎഫ് കോണ്‍വോയിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്ത് സൈന്യത്തിന്റെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ സുരക്ഷാ സേന ഭീകരാ താവളം തകര്‍ത്തിരുന്നു. പിസ്റ്റളുകള്‍, ഗ്രാനേഡുകള്‍, ഐ.ഇ.ഡി ബോംബ് നിര്‍മാണ വസ്തുക്കള്‍, പ്രഷര്‍ മൈന്‍ എന്നിങ്ങനെ നിരവധ ആയുധ ശേഖരങ്ങള്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം പുല്‍വാമയില്‍ ഗ്രാനേഡ് ആക്രമണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here