കറാച്ചി: പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ ഖുറേഷിക്ക് കൊറോണ സ്ഥിരീകരിച്ചു. ഖുറേഷി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കൊറോണ പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതോടെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു.
പാക്കിസ്ഥാനില്‍ ഇതുവരെ 2.22 ലക്ഷം പേരാണ് കൊറോണ രോഗബാധിതരായത്. ഇതില്‍ 1,14000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4551 പേര്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി അടക്കം പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കും അടുത്തിടെ കൊറോണ സ്ഥിരീകരിച്ചിരുന്നു.