കൊറോണ രോ​ഗിയുമായി സമ്പർക്കം; കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

കൊല്ലം: കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ താൽക്കാലികമായി അടച്ചു. കൊറോണ രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ളയാൾ ഹാർബറിൽ ജോലി ചെയ്തിരുന്നു. ഇതെ തുടർന്നാണ് ഹാർബർ താൽക്കാലികമായി അടച്ചത്. ഹാർബർ അണുനശീകരണം നടത്തിയതിന് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കുക. ഇയാളുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതോടൊപ്പം ഇയാൾ നേരിട്ട് സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി.

അതേസമയം, കൊല്ലം ജില്ലയില്‍ ഇന്ന് 16 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രണ്ട് പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 26 പേർ രോഗമുക്തി നേടി.

കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61), അഞ്ചൽ സ്വദേശി (35), ആലുംമൂട് ചെറിയേല സ്വദേശി (44), നീണ്ടകര സ്വദേശി (33), കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി (35), കൊറ്റങ്കര പുനുക്കന്നൂർ സ്വദേശി (33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ (33), തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശി (25), കൊല്ലം കരിക്കോട് സ്വദേശി (18) , കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (28 ), കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (43), കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി (22), കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശി (56), കൊല്ലം കാവനാട് സ്വദേശി (25) കൊല്ലം പെരിനാട് പനയം സ്വദേശി (49) എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകിരിച്ചത്.