Home Covid-19 നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊറോണ; ഉറവിടം തേടി ആരോഗ്യ വകുപ്പ്

നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊറോണ; ഉറവിടം തേടി ആരോഗ്യ വകുപ്പ്

0

തിരുവനന്തപുരം : നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ചു. ഇയാള്‍ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്നതായാണ് സൂചന.

എന്നാല്‍ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. 27-ാം തീയതി വരെ ഇദ്ദേഹം എആര്‍ ക്യാമ്പില്‍ ജോലിക്ക് എത്തിയിരുന്നു. 28-ന് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ കൊറോണ പരിശോധനഫലമാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ആനയറ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സമയത്ത് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു. കൂടാതെ 24 ന് ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് ആലുവയില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here