Home State സ്വാതന്ത്ര്യ സമരസേനാനി സി രൈരു നായര്‍ അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനി സി രൈരു നായര്‍ അന്തരിച്ചു

0

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും ഇടതു സഹയാത്രികനുമായ സി രൈരു നായര്‍ ( 98)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരുനായര്‍ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നുവെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here