Home Local News ഇന്ത്യയിൽ രോഗബാധിതർ 6,25,544 ; ഡെൽഹിയിലും തമിഴ്നാട്ടിലും കൊറോണ വ്യാപനം തീവ്രവും സങ്കീർണവുമായി

ഇന്ത്യയിൽ രോഗബാധിതർ 6,25,544 ; ഡെൽഹിയിലും തമിഴ്നാട്ടിലും കൊറോണ വ്യാപനം തീവ്രവും സങ്കീർണവുമായി

0

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20903 പേർക്ക് കൊറോണ ബാധ. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6,25,544 ആയി. കൊറോണ വ്യാപനം തീവ്രവും സങ്കീർണവുമാകുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ ആശങ്കാജനകമാണ്. വരും ദിവസങ്ങളിൽ കൊറോണ കേസുകളിൽ ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 6330 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണിത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി കൊറോണ കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.

ഡെൽഹിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും ചിത്രം മാറുകയാണ്. 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. അതേസമയം ഡെൽഹി എൻസിആർ മേഖലയ്ക്ക് കൊറോണ പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡെൽഹി, യുപി, ഹരിയാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഡെൽഹി- എൻസിആർ മേഖലയ്ക്ക് കൊറോണ പ്രതിരോധത്തിന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്.

യുപി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. ഇരുസംസ്ഥാനങ്ങൾക്കും പരിശോധനകൾക്കായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ഡെൽഹി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ഡെൽഹി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖലയിൽ നിലവിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here