Home National കാണ്‍പൂരില്‍ ഡിവൈഎസ്പിയടക്കം എട്ട് പൊലീസുകാര്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു

കാണ്‍പൂരില്‍ ഡിവൈഎസ്പിയടക്കം എട്ട് പൊലീസുകാര്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു

0

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിവൈഎസ്പിയടക്കം എട്ട് പൊലീസുകാര്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

കൊടുംകുറ്റവാളി വികാസ് ദുബൈയെ പിടികൂടാന്‍ എത്തിപ്പോള്‍ ഒരു സംഘം അക്രമം അഴിച്ചവിടുകയായിരുന്നു. ബിജെപി നേതാവ് സന്തോഷ് ശുക്ലെയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല

സംഭവത്തിന് പിന്നാലെ സീനിയര്‍ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി. ഫോറന്‍സിക് ടീമുകള്‍ പ്രദേശം പരിശോധന നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here