Home National രാജസ്ഥാനിലെ ആൾവാറിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

രാജസ്ഥാനിലെ ആൾവാറിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

0

ജയ്പൂർ: രാജസ്ഥാനിലെ ആൾവാറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആൾവാർ ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായത്. ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായതായി നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡൽഹിയിൽ പല തവണ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. മേയ് 29ന് ഉണ്ടായ റോഹ്തക് ഭൂചലനത്തിന്റെ തീവ്രത 4.6 ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here