Home State ആഘോഷങ്ങളില്ലാതെ സീറോമലബാർ സഭാ ദിനാഘോഷം നാളെ

ആഘോഷങ്ങളില്ലാതെ സീറോമലബാർ സഭാ ദിനാഘോഷം നാളെ

0

കാക്കനാട്: സീറോ മലബാർ സഭാ ദിനമായ ദുക്റാന തിരുനാൾ നാളെ ആഘോഷങ്ങളില്ലാതെ നടത്തും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളില്ലാതെയാണ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാ ദിനാചരണം നടത്തുന്നതെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജൂലൈ മൂന്നിന് രാവിലെ 10 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന ഉണ്ടായിരിക്കും. കുർബാനയിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, കുർബാന സഭയുടെ യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിവ വഴി ലൈവ് സ്ട്രീമിംഗ് നടത്താനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. സഭാദിനാചരണത്തോട് അനുബന്ധിച്ച് നടത്താറുള്ള പൊതുസമ്മേളനം ഈവർഷം ഉണ്ടായിരിക്കുന്നതല്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here