Home State ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ സബ്‌സിഡി; ആനുകൂല്യങ്ങളോടെ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ സബ്‌സിഡി; ആനുകൂല്യങ്ങളോടെ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍

0

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങള്‍ അടങ്ങിയ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍. ബില്ലിങ് സോഫ്റ്റ്‌വെയറിന്റെ പരിഷ്‌കരണനടപടികള്‍ അന്തിമഘട്ടത്തിലാണ്. സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമത ഉറപ്പാക്കിയശേഷം മാത്രമാകും ബില്‍ വിതരണത്തിലേക്ക് കടക്കുക.

വൈദ്യുതി ബില്ലില്‍ സബ്‌സിഡിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്എംഎസായും ഇത് നല്‍കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് വ്യക്തമാക്കുന്ന സന്ദേശം നൽകാനാണ് തീരുമാനം. ആഗസ്ത് അവസാനത്തോടെ ബില്‍ വിതരണം പൂര്‍ത്തിയാകും.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി.ലോക്ഡൗണ്‍ കാലയളവിനു മുമ്പുള്ള ഡോര്‍ ലോക്ക് അഡ്ജസ്റ്റ്‌മെന്റ്, മുന്‍ ബില്‍ കുടിശ്ശിക, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ആയ തുക എന്നിവ ഒഴിവാക്കിയാകും ബില്‍ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്‌സഡ് ചാര്‍ജില്‍ അനുവദിച്ച ഇളവും ലഭിക്കും.25 ശതമാനമാണ് ഇളവ്.

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാര്‍ജിന്റെ ഫിക്‌സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കള്‍. ഇളവ് ജൂലൈ മാസത്തെ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. 35 കോടി രൂപയാണ് ഈ ഇനത്തില്‍ കെഎസ്ഇബി നല്‍കുന്നത്. നേരത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ജൂലൈയില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here