Home Local News കാസർകോട് കൊറോണ നിരീക്ഷണത്തിൽ മരിച്ച തൊഴിലാളിയുടെ പരിശോധനാ ഫലം പുറത്ത്

കാസർകോട് കൊറോണ നിരീക്ഷണത്തിൽ മരിച്ച തൊഴിലാളിയുടെ പരിശോധനാ ഫലം പുറത്ത്

0

കാസര്‍കോട്: കാസർകോട് സ്വകാര്യ ലോഡ്‍ജില്‍ ക്വാറന്‍റീനില്‍ കഴിയവേ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്. നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയായ ബണ്ടിയാണ് (24)മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാൾ കാസർകോടെത്തിയത്. ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. അതേസമയം ബണ്ടിയുടെ മരണ കാരണമറിയാൻ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

ലോഡ്‍ജ്‍ മുറിയിൽ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അതേസമയം ഇന്ന് 160 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒന്‍പത് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here