Home National കൊറോണ ; ഇന്ത്യന്‍ സേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ അന്തരിച്ചു

കൊറോണ ; ഇന്ത്യന്‍ സേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ അന്തരിച്ചു

0

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സേനയുടെ ഇഎംഇ ഈസ്‌റ്റേണ്‍ കമാന്‍ഡ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കൊറോണ രോഗബാധയെ തുടര്‍ന്നു അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു പെണ്‍മക്കള്‍ക്കും രോഗം ബാധിച്ചിരുന്നു. ഇവര്‍ ഇതിനോടകം രോഗ മുക്തി നേടി.

ഇന്ത്യന്‍ സൈന്യത്തിന്റെ ആറ് ഓപ്പറേഷന്‍ കമാന്റുകളില്‍ ഒന്നാണ് ഈസ്‌റ്റേണ്‍ കമാന്റ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി സുരക്ഷാ സേനയില്‍ 53 ഓളം പേര്‍ക്ക് രോഗം സ്ഥിരികരിച്ചിരുന്നു. ഇതോടെ ബിഎസ്എഫില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1500 നും മുകളില്‍ ആയി.

LEAVE A REPLY

Please enter your comment!
Please enter your name here