Home National കസ്റ്റഡി കൊലപാതകം; സാത്താന്‍കുളത്ത് നാലു പോലീസുകാർ കൂടി അറസ്റ്റിൽ

കസ്റ്റഡി കൊലപാതകം; സാത്താന്‍കുളത്ത് നാലു പോലീസുകാർ കൂടി അറസ്റ്റിൽ

0

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ നാലു പോലീസുകാരെ സിബിസിഐഡി അറസ്റ്റു ചെയ്തു. സാത്താന്‍കുളം ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്.ഐ. ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. രഘു ഗണേഷ് ഇന്നലെ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇയാളെ അവിടെ വച്ചു തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതോടെ അഞ്ചു പേരാണ് കേസില്‍ അറസ്റ്റിലായത്. എല്ലാവരും സാത്താന്‍കുളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ്. 302-ാം വകുപ്പ് (കൊലപാതകക്കുറ്റം) ഉള്‍പ്പെടെ നാലു വകുപ്പുകളിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. മദ്രസ് ഹൈകോടതി മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ച്ച വൈകീട്ടാണ് സിബിസിഐഡി കേസന്വേഷണം ഏറ്റെടുത്തത്.

സിബിഐ കേസ് ഏറ്റെടുക്കുന്നതു വരെ ഇവര്‍ അന്വേഷണം തുടരും. ഇവര്‍ കൂടാതെ എട്ടു പോലീസുകാര്‍ കൂടി ആരോപണവിധേയരാണ്. അന്വേഷണത്തില്‍ ഇവരുടെ പങ്ക് അന്വേഷിച്ചു വരികയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here