Home Local News കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു

കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു

0

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്.

രാവിലെ ജയിലിന് പുറത്ത് മാലിന്യം കളയാന്‍ പുറത്തിറക്കിയതായിരുന്നു ഇവരെ. അപ്പോള്‍ മൂവരും രക്ഷപ്പെടുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

പിന്നീട് പൊലീസും ജയില്‍ അധികൃതരും നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here