Home National പാചക വാതകത്തിന് വില കൂട്ടി; 4.50 ₹ വരെ വര്‍ധിപ്പിച്ചു

പാചക വാതകത്തിന് വില കൂട്ടി; 4.50 ₹ വരെ വര്‍ധിപ്പിച്ചു

0

ന്യൂഡെല്‍ഹി: ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡി രഹിത പാചക വാതകത്തിന്റെ വിലയില്‍ ഒരു രൂപ മുതല്‍ 4.50 രൂപ വരെ കൂടി. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതകത്തിന് വില കൂട്ടിയത്.14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ വില അനുസരിച്ച് ഡെല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. നേരത്തെ ഇത് 593 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ നാലര രൂപയാണ് കൂട്ടിയത്. 620 രൂപയാണ് 14.2 കിലോ ഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 610 എന്നിങ്ങനെയാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില.

കഴിഞ്ഞമാസം സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില തിരിച്ചുകയറുന്നതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here