അമേരിക്കയിലും ഗൾഫിലും കൊറോണ ഭീതി രൂക്ഷം; ലോകത്ത് മരണം അഞ്ചുലക്ഷം കടന്നു

ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീതിയുടെ മുൾമുനയിൽ നിർത്തി കൊറോണ രോഗികൾ പെരുകുന്നു. ഗൾഫ് മേഖലയിലും രോഗം ശക്തിപ്രാപിക്കുകയാണ്. ചെറിയ ശമനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ കൊറോണ പതിന്മടങ്ങ് ശക്തി പ്രാപിച്ചത്.24 മണിക്കൂറിനിടെ അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. എന്നാൽ രോഗസൗഖ്യം നേടുന്നവരുടെ എണ്ണം അമേരിക്കയിൽ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ മരണ സംഖ്യയിൽ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയിൽ ചൊവ്വാഴ്‌ച 639 പേരാണ് മരിച്ചത്. ഇതോടെ അ​മേ​രി​ക്കയിൽ ആകെ മരിച്ചവർ 1,30,106 ആയി.

അതേ സമയം ലോകത്ത് കൊറോണ ബാധ ശക്തമായി തുടരുകയാണ്. രോഗബാധിതർ 1,0559000 കടന്നു. ആകെ മരണം 512900 കടന്നു. ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. ബ്രസീലിൽ മുപ്പത്തിയൊന്നായിരത്തിലധികമാളുകൾക്കും രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചു.

57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കൊറോണയിൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ൽ- 14,08,485, റ​ഷ്യ- 6,47,849, ഇ​ന്ത്യ-5,85,792, ബ്രി​ട്ട​ൻ- 3,12,654, സ്പെ​യി​ൻ- 2,96,351, പെ​റു- 2,85,213, ചി​ലി- 2,79,393, ഇ​റ്റ​ലി- 2,40,578, ഇ​റാ​ൻ- 227,662.

വിവിധ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ ബ്ര​സീ​ൽ- 59,656, റ​ഷ്യ- 9,320, ഇ​ന്ത്യ-17,410, ബ്രി​ട്ട​ൻ- 43,730, സ്പെ​യി​ൻ- 28,355, പെ​റു- 9,677, ചി​ലി- 5,688, ഇ​റ്റ​ലി- 34,767, ഇ​റാ​ൻ- 10,817.

മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും തു​ർ​ക്കി​യി​ലും കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. മെ​ക്സി​ക്കോ​യി​ൽ 2,20,657 പേ​ർ​ക്കും, പാ​ക്കി​സ്ഥാ​നി​ൽ 2,09,337 പേ​ർ​ക്കും തു​ർ​ക്കി​യി​ൽ 2,00,412 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കൊറോണ ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ്. ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ. കൊ​ളം​ബി​യ​യി​ലും ഖ​ത്ത​റി​ലും കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്.