Home Local News കൊച്ചി മറൈന്‍ ഡ്രൈവിലെ സമാന്തര മാര്‍ക്കറ്റ് അടയ്ക്കാൻ നിർദേശം

കൊച്ചി മറൈന്‍ ഡ്രൈവിലെ സമാന്തര മാര്‍ക്കറ്റ് അടയ്ക്കാൻ നിർദേശം

0

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കുവാന്‍ എറണാകുളം കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു. എറണാകുളം മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ മാര്‍ക്കറ്റ് അടച്ചത്. ഇതോടെ കച്ചവടക്കാര്‍ ഇന്ന് രാവിലെ മറൈന്‍ ഡ്രൈവില്‍ കച്ചവടം തുടങ്ങുകയായിരുന്നു.

ഇവിടെ തിരക്ക് കൂടിയതോടെ രോഗ വ്യാപനത്തിന് ഇടയുളളതിനാലാണ് അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചത്.
എറണാകുളം മാര്‍ക്കറ്റിലെ സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്നലെയാണ് അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here