ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിൽ അതി സംഘർഷാവസ്ഥയിൽ ഉള്ള പാംഗോങ് തടകത്തോട് ചേർന്നുള്ള മല നിരകളിൽ നിന്നുള്ള സേന പിന്മാറ്റത്തിന് ഉപാധികൾ വച്ച് ചൈന. ഉപാധികളുടെ മറവിൽ കൂടുതൽ കടന്നു കയറ്റത്തിന് സാധ്യത ഉണ്ട് എന്നാണ് സംശയം. അതിനാൽ തന്നെ അതീവ ജാഗ്രതയിൽ ആണ് ഇന്ത്യൻ സൈന്യം.
ഇന്ത്യാ- ചൈനാ തർക്ക പരിഹാരത്തിനായി ഉന്നത കമന്റർമാരായ ഇന്ത്യയുടെ ലെഫ്. ജനറൽ ഹരീ ന്ദർ സിംഗ്, ചൈനയുടെ മേജർ ജനറൽ ലിയു ലിൻ എന്നിവർ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പിൻമാറ്റത്തിന് ഇനിയും സമയമെടുക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇവർ തമ്മിലുള്ള ചർച്ചയുടെ വിശദാംശങ്ങളെ കുറിച്ച് ഇരു സേനകളും പ്രതികരിച്ചിട്ടില്ല.
നിലവിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന നാലാം മലനിരയിൽ നിന്ന് 5 കിലോമീറ്റർ പിന്നിലുള്ള രണ്ടിലേക്ക് ഇന്ത്യൻ സേന പിന്മാറിയാൽ, തങ്ങളും ആനുപാതികമായി പിന്മാറാമെന്നാണു ചൈനയുടെ വാഗ്ദാനം. എന്നാൽ ഒന്ന് മുതൽ എട്ട് വരെയുള്ള മലനിരകൾ തങ്ങളുടെ ആണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്ക് മാറി അതിർത്തിയിലെ പൂർവ സ്ഥിതി പുനസ്ഥാപിക്കണം എന്നുമാണ് ഇന്ത്യയുടെ നിലപാട്.
മുമ്പ് നടന്ന ചർച്ചയിൽ ഇരു സേനകളും സമാന രീതിയിൽ ഏതാനും കിലോമീറ്റർ പുറകോട്ട് മാറാമെന്ന് ധാരണ ആയിരുന്നു . എന്നാൽ ഇന്ത്യൻ സൈന്യം മാറിയിട്ടും ചൈനീസ് സേന അവിടെ തന്നെ തുടർന്നാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാക്കാൻ കാരണം. ഇനിയും ചൈനയുടെ വാക്ക് ഇന്ത്യയുടെ നിലപാട്.