Home Local News അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

0

കൊച്ചി: അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. വടുതല സ്വദേശി രാഹുലിനാണ് ഹൈക്കോടതി ജംഗ്ഷന് സമീപത്തു വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് 5.30 നാണ് സംഭവം.

ബസ് ഇടിച്ചതിൻ്റെ ആഘാതത്തിൽ തെറിച്ചുവീണ യുവാവ് പരിക്കുകളോടെ റോഡിൽ കിടന്നിട്ടും കണ്ടക്ടറും ഡ്രൈവറും കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു എന്ന് പരിക്കേറ്റ യുവാവ് പറഞ്ഞു. അര മണിക്കൂറോളം അബോധാവസ്തയിൽ റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് ബോധം വന്നതിനു ശേഷം ഓട്ടോറിക്ഷയിൽ കയറി ആശുപത്രിയിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here