Home Local News നടിയെ ഭീഷണിപ്പെടുത്തിയ സംഘം വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടി

നടിയെ ഭീഷണിപ്പെടുത്തിയ സംഘം വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടി

0

തൃശൂർ‌: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ റഫീഖ്, അബ്ദുൽ സലാം എന്നിവർ യുവതിയെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയ കേസിലും പ്രതികൾ. വിവാഹ ആലോചനയുമായി എത്തി, പണം തട്ടിയെടുത്തെന്ന വാടാനപ്പള്ളി സ്വദേശിയായ വീട്ടമ്മയുടെ പരാതിയി‍ലാണു കേസ്. നേരത്തെ 2 തവണ പരാതി നൽ‍കിയിട്ടും അന്വേഷണം നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

യുവതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഒന്നര വർഷം മുൻപ് റഫീഖ് തളിക്കുളത്തെ പ്രമുഖ കുടുംബത്തിലെ അംഗമാണെന്നും ബിസിനസ് നടത്തുകയാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് വിവാഹാലോചനയുമായി എത്തിയതെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ എടിഎം കാർഡ് തന്ത്രപൂർവം കൈക്കലാക്കിയ ഇയാൾ പലപ്പോഴായി 16 ലക്ഷം തട്ടിയെടുത്തെന്നു‌ം സുഹൃത്ത് അബ്ദുൽ സലാമും കൂടെയുണ്ടായിരുന്നെന്ന‌ും പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here