തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ജൂലൈ ആറിന് അർധ രാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കും. ഇതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 118 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
എടപ്പാൾ പൊന്നാനി പ്രദേശങ്ങളിൽ നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ വ്യാപകമായ ടെസ്റ്റുകൾ നടത്തും. പനി, ശ്വാസകേശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 121 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.