Home Politics ജോസ് കെ മാണിയെ പുറത്താക്കിയ യുഡിഎഫ് തീരുമാനം നീതിപൂർവ്വം: പിജെ ജോസഫ്

ജോസ് കെ മാണിയെ പുറത്താക്കിയ യുഡിഎഫ് തീരുമാനം നീതിപൂർവ്വം: പിജെ ജോസഫ്

0

തൊടുപുഴ: ജോസ് കെ മാണിയെ പുറത്താക്കിയ യുഡിഎഫ് തീരുമാനം നീതിപൂർവമാണന്ന് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനും എന്ന ധാരണ ലംഘിച്ചു. ധാരണ ഉണ്ടെന്നു പോലും അവർ സമ്മതിക്കുന്നില്ല.

പാലാ ഉപതിരഞ്ഞെടുപ്പിൽ കെ.എം മാണിയാണ് തങ്ങളുടെ ചിഹ്നം എന്ന് പ്രഖ്യാപിച്ച ജോസ് ഇപ്പോൾ ചിഹ്നത്തെ പറ്റി പറയുന്നതു ശരിയല്ല. പാർട്ടിയുടെ ഭരണഘടനയും ലംഘിച്ച് ചെയർമാൻ സ്ഥാനം സ്വയം പ്രഖ്യാപിച്ചു എന്നും ജോസഫ് കൂട്ടിച്ചേർത്തു.

കെ.എം. മാണി അംഗീകരിച്ച ഭരണഘടന ജോസ് കെ.മാണി അംഗീകരിച്ചില്ല. ജോസ് വിഭാഗം ധാരണ ലംഘിച്ചെന്നും പറഞ്ഞ സമയം കഴിഞ്ഞിട്ടും തീരുമാനം എടുത്തില്ലെന്നും ജോസഫ് ആരോപിച്ചു. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവർ യുഡിഎഫിന്റെ ഭാഗമല്ലെന്നും ജോസഫ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here