ന്യൂഡെല്‍ഹി: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്ലാസ്മ ബാങ്ക് സ്ഥാപിക്കുമെന്നു ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ രോഗമുക്തി നേടിയവരുടെ പ്ലാസ്മ ദാനം ചെയ്യാൻ അവർക്ക് പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാസ്മ ദാനവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ രൂപീകരിക്കും. പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. അതിന്റെ ഫലം പ്രോത്സാഹനജനകമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കൊറോണ ബാധിച്ച് മരിച്ച ഡെൽഹിയിലെ ഡോക്ടർ അസീം ഗുപ്തയുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. 52 കാരനായ ഡോ. അസീം ഗുപ്ത കെറോണ രോഗ പ്രതിരോധത്തിനു വേണ്ടിയുള്ള യുദ്ധത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച്ചയാണ് സ്വകാര്യ ആശുപത്രിയില്‍ ഡോ. അസീംഗുപ്ത മരിച്ചത്.