ചാലക്കുടി മുനിസിപ്പാലിറ്റി, ശ്രീനാരായണപുരം പഞ്ചായത്ത്, പൊന്നാനി താലൂക്ക് പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 16,19,21,30,31,35,36), ശ്രീനാരായണപുരം(7,8), മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് (മുഴുവനും) എന്നിവയാണ്
പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 118 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (42, 44, 45), കല്ലുവാതുക്കല്‍ (8, 10, 11, 13), പാലക്കാട് ജില്ലയിലെ വിളയൂര്‍ (13) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം കേരളത്തില്‍ ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 24, സൗദി അറേബ്യ- 14, യു.എ.ഇ.- 13, ഖത്തര്‍- 13, ഒമാന്‍- 7, ബഹറിന്‍- 3, നൈജീരിയ- 2, മലേഷ്യ- 1, റഷ്യ- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 10, കര്‍ണാടക- 6, ഡല്‍ഹി- 5, മഹാരാഷ്ട്ര- 4, ഹരിയാന- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടും എറണാകുളം ജില്ലയിയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 9 സി.ഐ.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചു.

ഇതുകൂടാതെ 24.06.2020ന് മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിയായ അരസാകരന്റെ (55) തുടര്‍ പരിശോധനഫലം ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 8 പേരുടെ വീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ആലപ്പുഴ-1, കൊല്ലം-1), തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2229 പേര്‍ ഇതുവരെ കൊറോണ നിന്നും മുക്തി നേടി.