ആട്ടിൻകുട്ടികളെ വിഴുങ്ങി കൂട്ടിൽ വിശ്രമിച്ച പെരുമ്പാമ്പ് പിടിയിലായി

കോട്ടയം: ആട്ടിൻകുട്ടികളെ വിഴുങ്ങി കൂട്ടിൽ വിശ്രമിച്ച പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ചിറക്കടവ് മണ്ണംപ്ലാവ് കുഴിപ്പള്ളിൽ ജോസിന്റെ രണ്ട് ആട്ടിൻ കുട്ടികളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

രാവിലെ ആട്ടിൻകൂട് തുറക്കാൻ എത്തിയ വീട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ നാട്ടുകാർ വനംവകുപ്പിനെ ഏൽപിച്ചു