Home World ഹൃദയാഘാതം; കുവൈറ്റിൽ പത്തനംതിട്ട സ്വദേശിനി കൂടി മരിച്ചു; ഒരു ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഹൃദയാഘാതം; കുവൈറ്റിൽ പത്തനംതിട്ട സ്വദേശിനി കൂടി മരിച്ചു; ഒരു ദിവസത്തിനിടെ രണ്ടാമത്തെ മരണം

0

കുവൈറ്റ് : ഹൃദയാഘാതം മൂലം കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി പരേതനായ കൃഷ്ണത്തിൻ്റെ മകൾ അമ്പിളി(52) ആണ് മരിച്ചത്‌. നാല് വർഷമായി കുവൈറ്റിലെ ഒരു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു അമ്പിളി. മാതാവ്‌ കൊച്ചയ്യ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും. ഒരു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്.

ഞായാറാഴ്ച തന്നെ കൊറോണ രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവും ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീർ ബാബുവാണു (32) ഞായറാഴ്ച്ച ജഹറയിലെ താമസ സ്ഥലത്ത്‌ ഹൃദയാഘാതം മൂലം മരിച്ചത്‌. ജഹറയിലെ സ്വകാര്യ ക്ലിനിക്ക്‌ ജീവനക്കാരനായ അമീർ ബാബു കൊറോണ രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത്‌ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

ശനിയാഴ്ച രണ്ടു മലയാളികൾ കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ കുവൈറ്റിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.

അതേ സമയം കുവൈറ്റിൽ കൊറോണ ബാധിച്ച് ഞായറാഴ്ച 4 പേർ കൂടി മരിച്ചു. കൊറോണ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 348 ആയി. 341 സ്വദേശികൾ അടക്കം 551 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ആകെ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 44942 ആയി. ഇന്ന് 908 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം രോഗമുക്തി നേടിവരുടെ എണ്ണം 35494 ആയി. ആകെ 9100 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here