Home Covid-19 ബിഹാറിൽ മന്ത്രിക്കും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

ബിഹാറിൽ മന്ത്രിക്കും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

0

പാട്ന: ബിഹാറിൽ മന്ത്രിക്കും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി വിനോദ് കുമാർ സിങിനും ഭാര്യക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടമാർ അറിയിച്ചു.

ബിഹാറിൽ രോ​ഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാർ സിങ്. രോഗലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയും ഭാര്യയും രോ​ഗ പരിശോധന നടത്തുകയും തുടർന്ന് ഇരുവർക്കും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇരുവരേയും കതിഹാർ ജില്ലയിലെ സിറ്റി ഹോട്ടലിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൻവാൾ തനൂജ് അറിയിച്ചു. ജൂൺ 22ന് ബിഹാറിലെ ബിജെപി എംഎൽഎ ജിബേഷ് കുമാർ മിശ്രയ്ക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here