Home World ഫെയർ, വൈറ്റ്, ലൈറ്റനിം​ഗ്, വൈറ്റനിം​ഗ് എന്നിവ ഇനി മുതൽ ഇല്ല ; യൂണിലിവറിന് പിന്നാലെ ലോറിയലും

ഫെയർ, വൈറ്റ്, ലൈറ്റനിം​ഗ്, വൈറ്റനിം​ഗ് എന്നിവ ഇനി മുതൽ ഇല്ല ; യൂണിലിവറിന് പിന്നാലെ ലോറിയലും

0

ഫ്രാൻസ്: യൂണിലിവർ കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ ലോകത്തിലെ തന്നെ കോസ്മെറ്റിക് കമ്പനിയായ ലോറിയലും. ഫെയർ ആന്റ് ലവ്‍ലിയിൽ നിന്ന് ഫെയർ എടുത്തുമാറ്റിയായിരുന്നു യൂണിലിവറിന്റെ ചരിത്ര തീരുമാനം. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലോറിയലിന്റെ തീരുമാനവും. ത്വക്കിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്ന് അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു യൂണിലിവറിന്റെ തീരുമാനം. ലോറിയലിന്റെ ഉത്പന്നങ്ങളിൽ ഇനി മുതൽ ഫെയർ, വൈറ്റ്, ലൈറ്റനിം​ഗ്, വൈറ്റനിം​ഗ് എന്നീ വാക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

ചർമ്മത്തിന് വെളുത്ത നിറം ലഭിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ക്രീമുകൾ വിപണിയിലെത്തിക്കുന്ന രണ്ട് ആ​ഗോള കമ്പനികളാണ് യൂണിലിവറും ലോറിയലും. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് ട്വിറ്ററിലൂടെകമ്പനി ഇക്കാര്യം അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളൂ.

അടുത്തിടെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി സ്കിൻ വൈറ്റ്നിങ് ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തലാക്കിയിരുന്നു. അമേരിക്കയിൽ വർണ്ണവെറിയെ തുടർന്ന് ആഫ്രോ അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയ സാഹചര്യത്തിലയിരുന്നു യൂണിലിവറിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here