Home State കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി

കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ അടച്ചിടൽ തുടരേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുട‍ർച്ചയായുള്ള ദിവസങ്ങളിൽ നൂറ് കടക്കുന്ന സാഹചര്യത്തിലാണ് ഇളവുകൾ സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here