Home Local News സുന്ദരികളായ യുവതികളെ ഉപയോഗിച്ച് ഹവാല ഇടപാട്; പ്രതിഫലം രണ്ടു ലക്ഷം; വലയിലായത് നിരവധി യുവതികൾ

സുന്ദരികളായ യുവതികളെ ഉപയോഗിച്ച് ഹവാല ഇടപാട്; പ്രതിഫലം രണ്ടു ലക്ഷം; വലയിലായത് നിരവധി യുവതികൾ

0

കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഘം ഹവാല ഇടപാടുകൾ നടത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുന്ദരികളായ യുവതികൾക്ക് ഹവാല ഇടപാടിന് നൽകിയിരുന്നത് രണ്ട് ലക്ഷം രൂപ ആയിരുന്നെന്നാണ് വെളിപ്പെടുത്തൽ. യുവതികളെ സംഘത്തിൽ ചേർത്തിരുന്നത് വാട്സാപ്പ് വഴിയാണെന്ന് അനുഭവസ്ഥർ പറഞ്ഞു. പണം നൽകാതെ കബളിപ്പിച്ച സംഭവം വരെയുണ്ട്. അഭിനയ മോഹികളെയും മോഡലുകളേയുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിനിടെ ഇവരുടെ വലയിൽ അകപ്പെട്ട് ലോക്ക് ആയെന്ന യുവതിയുടെ വാട്സാപ്പ് സന്ദേശവും പുറത്തു വന്നു. പാലക്കാട് സ്വദേശി അഞ്ജനയാണ് ഇവരെ സംഘത്തിൽ ചേർത്തിരുന്നത്. ഇവർ ഇടപാടുകൾക്കായി യുവതികളെ സമീപിക്കുന്നതിൻ്റെ വാട്സ് ആപ്പ് സന്ദേശങ്ങളും ലഭിച്ചു.

അതേ സമയം നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍റിലുള്ള നാല് പ്രതികളെയാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ആറ് പേരെയാണ് കേസിൽ പിടികൂടിയത്. കൂടുൽ പെൺകുട്ടികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം. നാല് പെൺകുട്ടികള്‍കൂടി ഇവര്‍ക്കെതിരെ പരാതിയുമായും വന്നിട്ടുണ്ട്.

അതിനിടെ കേസിലെ പ്രതിയായ തൃശ്ശൂർ സ്വദേശി അബദുൾ സലാമിനെ പൊലീസ് പിടികൂടിയിരുന്നു. ഷംന കാസിമിന്‍റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബദുൾ സലാമും ഉൾപ്പെട്ടിരുന്നു. കേസിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്. അബദുൾ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യുവമോഡൽ അടക്കമുള്ളവർ പരാതിയുമായെത്തിയത്. പ്രതികൾ സ്വർണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. തട്ടിപ്പ് സംഘം എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here