ലക്നൗ: ഉത്തർപ്രദേശിലെ 1.25 കോടി ആളുകൾക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തോടെ ആത്മ നിര്‍ഭര്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയെക്കുറിച്ച് അവ്യക്തതകൾ നിലനിൽക്കുന്നതിനിടെയാണ് വീഡിയോ കോൺഫറൻസ് വഴി മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉത്തർപ്രദേശിലെ 31 ജില്ലകളിലെ മടങ്ങിയെത്തിയ തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൊറോണ രോഗ വ്യാപനം മൂലം ജോലി നഷ്ടപെട്ട നിരവധി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും ഉപജീവന മാർഗങ്ങൾ ഒരുക്കേണ്ടതും വിവിധ മേഖലകലകൾക്ക് ഊർജം പകരുന്നതിനും വേണ്ടിയാണ് ആത്മ നിർഭർ പദ്ധതി മുന്നോട്ട് വക്കുന്നത്. തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യാനും പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വ്യവസായ അസോസിയേഷനുകള്‍, മറ്റ് സംഘടനകള്‍ എന്നിവയുമായി കൈകോർക്കുകയുമാണ് പദ്ധതി വഴി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് മടങ്ങിയെത്തിയത്.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിദ്ധ പദ്ധതികള്‍ കോര്‍ത്തിണക്കി വ്യവസായ- സന്നദ്ധസംഘടനാ പങ്കാളിത്തത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന പദ്ധതി ആവിഷ്‌കരിച്ചത്.
കൊറോണ ബാധ മൂലം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഇൗ പദ്ധതി സഹായകമാകും എന്നാണ് സർക്കാർ വിലയിരുത്തൽ.
പ്രധാനമന്ത്രിക്കു കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വകുപ്പ് മന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകൾക്കായി ജൂൺ 20 ന് പ്രധാനമന്ത്രി ആരംഭിച്ച ഗരിബ് കല്യാൺ റോജർ അഭിയാന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക.