ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്ന് പത്തരയ്ക്ക് അന്തിമ നിലപാട് വ്യക്തമാക്കും. ഇന്‍റേണൽ അസസ്മെന്‍റ് മാർക്ക് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിക്കും.
അടുത്ത മാസം ആദ്യം നടത്താനിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതായി സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഐസിഎസ്ഇ പത്ത്,പന്ത്രണ്ട് പരീക്ഷകളും റദ്ദാക്കിയിരുന്നു.
കേരളത്തിലെ പോലെ പരീക്ഷ പൂർത്തിയായ സ്ഥലങ്ങളിൽ, ആ മാർക്ക് കണക്കാക്കുമോ എന്ന് ഇന്ന് അറിയാം. സംസ്ഥാന സ്കൂൾ ബോർഡുകൾ എന്താണ് ചെയത് എന്നതുൾപ്പടെയുള്ള കൂടുതൽ വിശദാംശം അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. നീറ്റ്, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ തുടങ്ങിയവ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു.