Home National ബംഗാളി എഴുത്തുകാരൻ നിമായ്‌ ഭട്ടാചാര്യ അന്തരിച്ചു

ബംഗാളി എഴുത്തുകാരൻ നിമായ്‌ ഭട്ടാചാര്യ അന്തരിച്ചു

0

കൊൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരനും പത്ര പ്രവർത്തകനുമായ നിമായ്‌ ഭട്ടാചാര്യ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. മേംസാബ്, ഡിപ്ലോമാറ്റ്, മിനിബസ്, ഇൻക്വിലാബ്, തുടങ്ങി 150 ലേറേ കൃതികൾ സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇതിൽ മേംസാബ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്.

1931 ഏപ്രിൽ 10 ന് ബംഗാളിലെ മ റുഗ ജില്ലയിലാണ് ജനനം. മുഴുവൻ സമരം എഴുത്തിൽ ഏർപ്പെടുന്നതിന് മുൻപ് കൊൽക്കത്തയിലും ഡൽഹിയിലും പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. ബംഗഭിഭൂഷൺ പുരസ്കാരം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here