കോഴിക്കോട്: വടകരയില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിനുനേരെ ആക്രമണം. അരിയാകൂള്ത്തായ സ്വദേശി ലിജീഷിനെയാണ് മുഖം മൂടിയണിഞ്ഞെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കത്തികൊണ്ടുള്ള കുത്ത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജീഷിന് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ബഹ്റിനില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ലിജീഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.