Home Local News തോട്ടപ്പള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

തോട്ടപ്പള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

0

ആലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി യദുലയത്തിൽ രാമചന്ദ്രൻ്റെ മകൻ യദുകൃഷ്ണൻ (24), 119-ാം കോളനിയിൽ അനിയുടെ മകൻ അപ്പു (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.

ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി തോട്ടപ്പള്ളി പാലത്തിന് വടക്കുവശം ഒറ്റപ്പനയിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസ് പ്ലാൻ്റ് ജീവനക്കാരായിരുന്നു ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here