Home Local News തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി പെരുമ്പാവൂരിലെത്തി; വേങ്ങൂരിൽ ആശങ്ക

തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി പെരുമ്പാവൂരിലെത്തി; വേങ്ങൂരിൽ ആശങ്ക

0

കൊച്ചി; ‍തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചതായി സംശയിക്കുന്ന വ്യക്തി പെരുമ്പാവൂരിൽ എത്തിയതില്‍ ആശങ്ക. കഴിഞ്ഞ ദിവസമാണ് വേങ്ങൂരിൽ ഇയാള്‍ എത്തിയത്. ലോറിയിൽ കയറിയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. ഇന്നലെ വൈകിട്ടോടെ വിവരമറിഞ്ഞ് കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി എങ്കിലും ആരോഗ്യ പ്രവർത്തകർ എത്താത്തതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ മണിക്കൂറുകൾ വൈകി.

തമിഴ്നാട്ടില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതായാണ് സൂചന. തുടര്‍ന്ന് ആരോ​ഗ്യപ്രവര്‍ത്തകരും പൊലീസുകാരും ഇയാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അയാളെ വീണ്ടും കൊറോണ പരിശോധനയ്ക്ക് വിധേയനാക്കും. ആശങ്ക ഏറിയതോടെ വേങ്ങൂരിലെ മുഴുവന്‍ കടകളും അണുവിമുക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here