കൊറോണ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ സജ്ജീകരണങ്ങളായെന്ന് സർക്കാർ

തിരുവനന്തപുരം: കൊറോണ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ സജ്ജീകരണങ്ങൾ തയാറായെന്ന് സംസ്ഥാന സർക്കാർ. രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിന് പ്ലാൻ എ, ബി, സി തയ്യാറാക്കിയിട്ടുണ്ട്.

‘പ്ലാൻ എ പ്രകാരം കൊറോണ രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കൊറോണ ആശുപത്രികളും അവയോട് ചേർന്ന് 29 കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളിൽ കൊറോണ ചികിത്സയ്ക്കു മാത്രമായി 8537 കിടക്കകൾ, 872 ഐസിയു കിടക്കകൾ, 482 വെന്റിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്’.

‘രോഗികൾ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതൽ ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും. രണ്ടാം നിര ആശപത്രികളും സജ്ജമാക്കും. നിലവിൽ സജ്ജീകരിച്ച 29 കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയും നടപ്പാക്കുന്നതോടെ 171 കൊറോണ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റുകളിലായി 15,975 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.