Home National ഇന്ത്യയിൽ ഓഗസ്റ്റ് 12 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റ് ബുക്ക് ചെയ്ത തുക തിരികെ നൽകും

ഇന്ത്യയിൽ ഓഗസ്റ്റ് 12 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റ് ബുക്ക് ചെയ്ത തുക തിരികെ നൽകും

0

ന്യൂഡെല്‍ഹി: കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കൂവെന്ന് റെയിൽവേ വ്യക്തമാക്കി. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത പാസഞ്ചര്‍, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ ടിക്കറ്റുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കും.

നിലവില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി,രാജധാനി, പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 25മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്

എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here