Home World ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

0

ഇസ്ലാമാബാദ്: അല്‍ഖ്വയ്ദ തലവനും ഭീകരനുമായ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഭീകരവാദത്തിനെതിരായ അമേരിക്കൻ യുദ്ധം പാകിസ്ഥാനെ ലജ്ജിപ്പിച്ചുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

അമേരിക്കക്കാര്‍ പാകിസ്ഥാനെ അറിയിക്കാതെ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാക്കിസ്ഥാനികള്‍ മരിച്ചെന്നും ഇമ്രാന്‍. അതിനു ശേഷം ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തിയെന്നും ഇമ്രാൻ പറഞ്ഞു.

അതേ സമയം ഇമ്രാൻഖാന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഒസാമ ബിൻലാദൻ ഭീകരവാദിയാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് ഒസാമ,പിഎംഎൽ- എൻ നേതാവ് ഖവാജ ആസിഫ് പറ‍ഞ്ഞു. 2011 മെയ് മാസത്തിലാണ് പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here