കൊച്ചി: ഇന്ധനവിലക്കയറ്റം ദിനചര്യയുടെ ഭാഗമാക്കി എണ്ണക്കമ്പനികൾ. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെയുള്ള വർധനവ് ഇന്നും ആവർത്തിച്ചു. രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധന വില വർധിപ്പിച്ചത്. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസ വീതമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് 80.18 രൂപയായി. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10.04 രൂപയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.