Home Local News ഡിടിഎച്ച് പിടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഡിടിഎച്ച് പിടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

0

മാന്നാർ: ഡിടിഎച്ച് പിടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. മാന്നാർ ബുധനൂർ നിധീഷ് ഭവനത്തിൽ നിധീഷ് (36)ആണ് മരിച്ചത്. പരിക്കേറ്റ ബുധനൂർ കടമ്പൂർ താളുകാട്ട് വർഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി .മരിച്ച നിധീഷിന്റെ മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ.

വർഗീസിന്റെ വീട്ടിൽ ഡിഷ്‌ ടി വി ഫിറ്റ് ചെയ്യുന്നതിനിടെ ആണ് നിധീഷിന് ഷോക്ക് ഏറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനൂർ പെരിങ്ങാട് ഡിഷ്‌ ടിവി വില്പന നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് മരിച്ച നിധീഷ്. സുനിത ആണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here