Home National തമിഴ്‌നാട്ടിലും കർണ്ണാടകയിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധന

തമിഴ്‌നാട്ടിലും കർണ്ണാടകയിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധന

0

ചെന്നൈ/ ബംഗളൂരു: തമിഴ്‌നാട്ടിലും കർണ്ണാടകയിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധന. അയൽ സംസ്ഥാനങ്ങളിലെ രോഗബാധിതർ കൂടിയതോടെ കേരളത്തിലും ആശങ്ക വരധിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് 2,865പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. 67,468പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 866പേരാണ് ആകെ മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയില്‍ ഇന്ന് 397പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,118പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6151പേര്‍ രോഗമുക്തരായി.

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ഇന്ന് മാത്രം 572പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,736പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here