Home State എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന് പ്രഖ്യാപിക്കും; പ്ലസ്ടു ജൂലൈ 10നകം

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന് പ്രഖ്യാപിക്കും; പ്ലസ്ടു ജൂലൈ 10നകം

0

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു.

ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മേയ് 26 മുതൽ 30വരെ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here