Home Politics കൊറോണയും ഇന്ധന വിലവര്‍ധനയും മോദി സർക്കാർ അണ്‍ലോക്ക് ചെയ്തിരിക്കുന്നു : രാഹുല്‍ ഗാന്ധി

കൊറോണയും ഇന്ധന വിലവര്‍ധനയും മോദി സർക്കാർ അണ്‍ലോക്ക് ചെയ്തിരിക്കുന്നു : രാഹുല്‍ ഗാന്ധി

0

ന്യൂഡെൽഹി: പെട്രോൾ -ഡീസൽ വിലവർധനയിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കൊറോണയും പെട്രോള്‍-ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. ബുധനാഴ്ച രാജ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ പ്രതിരോധ നടപടികളെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here