Home State ഇന്ധന വിലയിൽ വീണ്ടും വർധന; പെട്രോളിന് 81 ₹ കടന്നു ; ഡീസലിന് ആകെ കൂടിയത് 9. 50 ₹

ഇന്ധന വിലയിൽ വീണ്ടും വർധന; പെട്രോളിന് 81 ₹ കടന്നു ; ഡീസലിന് ആകെ കൂടിയത് 9. 50 ₹

0

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി 17ാം ദിവസവും വര്‍ധന. ഇന്ന് പെട്രോളിന് 19 പെസയും ഡീസലിന് 52 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 81 രൂപ കടന്നു. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 52 പൈസയും ഡീസലിന് 9 രൂപ 50 പൈസയുമാണ് വില കൂടിയത്.

തിരുവനന്തപുരത്തെ പെട്രോള്‍ വില 81. 49 ആയും ഡീസല്‍ വില 76. 64 ആയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.69 ഉും ഡീസലിന് 75. 19 മാണ് വില.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണ വിതരണ കമ്പനികള്‍ വില ദിവസേന ഉയര്‍ത്തുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചു കയറുന്ന പശ്ചാത്തലത്തിലും എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here