ജനത്തെ കൊള്ളയടിച്ച് 16ാം ദിവസവും പെട്രോൾ, ഡീസൽ വില വർധന ; പെട്രോൾ വില 81 കടന്നു

കൊച്ചി: ജനത്തെ കൊള്ളയടിച്ച് രാജ്യത്ത് തുടർച്ചയായ 16ാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണക്കമ്പനികളുടെ കൊള്ള. ഇന്ന് പെട്രോളിന് 33 പെസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ വില 81 രൂപ കടന്നു. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 രൂപയും ഡീസലിന് 8 രൂപ 98 പൈസയുമാണ് വില കൂടിയത്. തിരുവനന്തപുരത്തെ പെട്രോൾ വില 81. 28 ആയും ഡീസൽ വില 76. 12 ആയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 79.52 ഉും ഡീസലിന് 74. 43 മാണ് വില.

ആഗോളതലത്തിൽ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയിൽ എണ്ണവിതരണ കമ്പനികൾ വില ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സർക്കാർ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വർധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിച്ചില്ല. ഇപ്പോൾ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ആഭ്യന്തര വിൽപ്പന വില ഉയർത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങൾക്ക് മുൻപ് ഒരു ഘട്ടത്തിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.