ബംഗളൂരുവില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കര്‍ണാടക. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കൊറോണ പരിശോധന നടത്താനും തീരുമാനമായി.

കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, കലാശിപാളയ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് അടുത്തുളള തെരുവുകളും അടച്ചിടാന്‍ യോഗത്തില്‍ ധാരണയായി.