Home Local News കൃഷിമന്ത്രി വിഎസ് സുനിൽകുമാർ കൊറോണ നിരീക്ഷണത്തിൽ

കൃഷിമന്ത്രി വിഎസ് സുനിൽകുമാർ കൊറോണ നിരീക്ഷണത്തിൽ

0

തൃശൂർ: കൊറോണ പോസിറ്റീവായ ആരോഗ്യപ്രവർത്തകയ്‌ക്കൊപ്പം ഒരു യോഗത്തിൽ പങ്കെടുത്ത കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കൊറോണ നിരീക്ഷണത്തിൽ. മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്.

ഈ മാസം 15 നു തൃശൂർ കോർപ്പറേഷൻ ഓഫീസിൽ കൊറോണ അവലോകനയോഗം നടന്നിരുന്നു. തൃശൂർ എംഎൽഎ കൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറും ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ പങ്കെടുത്ത മുതിർന്ന ആരോഗ്യപ്രവർത്തകയ്‌ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകയുമായുള്ള ഹെെ റിസ്‌ക് പട്ടികയിൽ മന്ത്രിയുണ്ടാകില്ല. എന്നാൽ, ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നതിനു മുൻപ് തന്നെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ന് ചേരുന്ന യോഗത്തിൽ ആരോഗ്യപ്രവർത്തകയുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവരെ ഉൾപ്പെടുത്തി ഹെെ റിസ്‌ക് പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശമനുസരിച്ച് നിരീക്ഷണം തുടരുമെന്ന് മന്ത്രി സുനിൽകുമാർ അറിയിച്ചു. എറണാകുളം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല മന്ത്രി സുനിൽകുമാറിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here